അങ്ങിനെ  അപരിമേയ സൗന്ദര്യത്തിന്റെ മൂർത്ത അമൂർത്തതകളെ മുഴുവൻ പകർത്തിയ മുഖം. പാർവതിയുടെ മുഖം കാണുന്നത് പൊടിപിടിച്ച

“അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ…എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ”

പാർവതിയുടെ കണ്ണുകൾ മങ്ങാത്ത വിളക്കുകൾ പോലെയാണ്. കാലമെത്ര കഴിഞ്ഞാലും, തിരശ്ശീലയിൽ മുഖങ്ങൾക്ക് എത്ര സാങ്കേതിക സാംസ്കാരിക മാറ്റങ്ങൾ വന്നാലും സ്ഥായിയായി നിൽക്കുന്ന സൗന്ദര്യം. ഹരിതസമൃദ്ധിയുടെ നെൽപ്പാടത്തിൻ കരയിലെ ചെറുക്ഷേത്രത്തിലെ കെടാവിളക്കുപോലെ ശാലീനതയുടെ മുഴുവൻ ദീപ്തതയും, കളഭ സൗരഭവും, കസവുടുത്ത കാലങ്ങളുടെ വിശുദ്ധിയും, ആലിലയുടെ നൈർമല്യവും….അങ്ങിനെ  അപരിമേയ സൗന്ദര്യത്തിന്റെ മൂർത്ത അമൂർത്തതകളെ മുഴുവൻ പകർത്തിയ മുഖം. പാർവതിയുടെ മുഖം കാണുന്നത് പൊടിപിടിച്ച നഗരത്തിരക്കിൽ നിന്ന് ഏറെ സഞ്ചരിച്ചെത്തി ഗ്രാമക്കുളത്തിൽ മുങ്ങിക്കുളിച്ച പ്രശമന പ്രതീതിയാണ്. സിനിമയെയും ജീവിതത്തെയും ഗഹനമായ നിസ്സംഗതയോടെ സമീപിക്കാൻ കഴിയുന്നു എന്നതാണ് അവരിലെ വ്യക്തിസൗന്ദര്യത്തെ ദീപ്തമാക്കി നിർത്തുന്നത്.

പാർവതി പാടി അഭിനയിച്ച പാട്ടുകളിൽ എനിക്കൊരുപാട് ഇഷ്ടമുള്ള പാട്ടാണ് “ഉത്സവപ്പിറ്റേന്ന്” എന്ന സിനിമയിലെ കാവാലം എഴുതിയ “പൂവിതൾ തൂവൽ തുമ്പാലെ മാനസ ശ്രീലക വാതിലിൽ നീയൊരുങ്ങി….തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ ജീവിതം അമൃതിലും മധുരം മധുരം..”
–സന്തോഷ് കാനാ/santhosh kana

 https://www.youtube.com/watch?v=hVmIHGb8sfA

https://en.wikipedia.org/wiki/Parvathy_Jayaram