It’s rare that women die of heart attack. They are gifted with the special ability to digest and imbibe any amount of pain and bitterness that life throws at them without displaying it to the world. Only in rare cases these deep sorrows break the boundaries and burst out in the form of a suicide, depression, madness or heart attack. Many smiling faces hide deep wounds. They may be hiding them because they hardly find a sensitive and non judgmental person who can understand the pain the way they expect. That’s why many exits leave many questions unanswered. Or wounds and sorrows speak a language words fail to translate. Some suicides shock us because they come like the climax twist in a film that makes us rethink about our conclusions about the character of a character or our conclusions about the events in the story, Some women, condemned when alive for a particular life style, are glorified and “holy”fied when they commit suicide!!! We may mock at those who engross themselves in spritual or ritual practices but one drastic step they take is enough to make us feel ashamed of our conclusions about them. Some deaths remind us that our conclusions about others are so peripheral and superficial.
സ്ത്രീകൾ ഹൃദയാഘാതം വന്നു മരിക്കുന്നത് അപൂർവമാണ്. പല തിക്ത അനുഭവങ്ങളെയും, സത്യങ്ങളെയും തന്റെ മനസ്സിൽ ഒരു പ്രത്യക്ഷ സ്ഫോടനത്തിനും വഴി കൊടുക്കാതെ സംക്രമിപ്പിക്കാനുള്ള ദീപന ശക്തി അവർക്കുണ്ട്. വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് എല്ലാ ശക്തികളെയും ദുർബലമാക്കി ആ ആഘാതങ്ങൾ പുറത്തു വരുന്നത്. അതൊരു ആത്മഹത്യയോ, വിഷാദ രോഗമോ, ഉന്മാദമോ, ഹൃദയാഘാതമോ ആയിരിക്കാം. പുഞ്ചിരിക്കുന്ന, ചിരിപ്പിക്കുന്ന എത്രയോ മുഖങ്ങൾക്ക് പിന്നിൽ നീറുന്ന ഹൃദയങ്ങളുണ്ട്, ഒരു പക്ഷെ ആ വേദനകൾ മനസ്സിലാക്കാൻ വേണ്ട സംവേദന ശക്തിയുള്ള മനസ്സുകൾ ചുറ്റും ഇല്ലാത്തത് കൊണ്ടായിരിക്കാം പലരും പലതും പറയാതെ പോകുന്നത്. ചിലപ്പോൾ വാക്കുകൾക്ക്‌ തർജമ ചെയ്യാൻ കഴിയാത്ത ഭാഷയാണ് മുറിവുകൾക്ക്‌ എന്നതുകൊണ്ടായിരിക്കാം. ചില ആത്മഹത്യകൾ നിങ്ങൾ നിശ്ചയിച്ചുറപ്പിച്ച അഭിപ്രായങ്ങളെ, നിങ്ങൾ വിശ്വസിച്ചു വന്ന കഥയെ, കഥാപാത്രങ്ങളുടെ സ്വഭാവത്തെ ഞെട്ടിപ്പിക്കുന്ന രീതിയിൽ മാറ്റി മറിക്കുന്ന ഒടുവിലത്തെ ഒരു ചെറിയ സസ്പെന്സ് ആയിരിക്കാം. അത് കൊണ്ടാണ് നിന്ദിക്കപ്പെട്ട ചില സ്ത്രീകൾ ആത്മഹത്യയോടെ വിശുദ്ധരാക്കപ്പെടുന്നത്!! വേദന മറച്ചു വെയ്ക്കാൻ ചിലർ താല്ക്കാലിക ആശ്വാസത്തിന് ആത്മീയ വഴികൾ തെരഞ്ഞെടുക്കുന്നത് പരിഹസിക്കുന്നവർ ലജ്ജയോടെ തല താഴ്ത്താൻ മനസ്സിന്റെ തടങ്കലുകൾ ഭേദിക്കുന്ന ഒരു ദുർബല നിമിഷം മതി . അറിയില്ല…നാം മറ്റുള്ളവരെ അറിയുന്നു എന്നൊക്കെയുള്ള അവകാശ വാദം എത്ര ഉപരിപ്ലവമാനെന്നു ചില മരണങ്ങൾ നമ്മളോട് ഇടയ്ക്കിടെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 
by Santhosh Kumar Kana.