നീ മാറി
നിന്റെ വാക്കുകള്‍ മാറി
നിന്റെ വാചകങ്ങളില്‍ പുതു കൈമാറ്റങ്ങളുടെ പുതിയ പാഠങ്ങള്‍
പുതു ശബ്ദങ്ങള്‍
നിന്നിലേക്കയച്ച എന്റെ വാക്കുകള്‍
നിരാശരായ ദൂതരെ പോലെ തിരിച്ചു വരുന്നു

എന്റെ പരിചിത സ്പര്‍ശത്തിലൂടെ മരവിച്ച നിന്റെ കൈകാലുകള്‍, കോശങ്ങള്‍
പുതു സ്പര്‍ശത്തില്‍ മൊട്ടുകളായി
അനേകം പൂക്കള്‍ വിരിയിക്കുന്നു
പുതു സുഗന്ധം പടര്‍ത്തുന്നു

നമ്മള്‍ അകലുന്നു

പഴയ ചര്‍മം പോലെ ഞാന്‍
നിന്നില്‍ നിന്നടര്‍ന്നു പോകുന്നു.

—-സന്തോഷ്‌ കുമാര്‍ കാനാ