ഒരു പദ്ധതികളുമില്ലാത്ത ചില യാത്രകൾ ഒന്നിന് പിറകെ ഒന്നായി വിസ്മയങ്ങളുടെ ചെപ്പുകൾ തുറക്കുന്നതുപോലെ അനുഭവങ്ങൾ സമ്മാനിയ്ക്കും. ഇന്നലെ നടത്തിയ യാത്ര ക്ഷേത്രങ്ങളിൽ
തുടങ്ങി പുഴകൾക്കരികിലൂടെ, കാട്ടിലൂടെ, ചുരം കയറി മഞ്ഞിന്റെ വിഷാദ കമ്പളം വിരിച്ച താഴ്വര ദൃശ്യങ്ങളും, ശുദ്ധ വായുവും സമ്മാനിച്ചു. യാത്രയിലെവിടയോ പിന്നിൽ താണ്ടിയ നഗരവും, പരിചിത പ്രത്യക്ഷ സ്വത്വവും നഷ്ടപ്പെട്ടു. അതെ, യാത്ര ഒരേ സമയം കുന്നുകളിലേക്കും താഴവരകളിലേക്കുമാണ്, സ്ഥിരം കാഴ്ചകളിൽ കാണാതെപോകുന്ന ഉയരങ്ങളിലേയ്ക്കും ആഴങ്ങളിലേയ്ക്കും . (Santhosh Kana)