കുതിച്ചു വരുന്ന കുതിരപ്പട
തിമിർത്തു പെയ്യുന്ന മഴ
ചെറു ഒഴുക്കിൽ ആടിയുലയുന്ന സുഖം
സാമജസഞ്ചാര സുഖം
ആനപ്പുറത്തെഴുന്നള്ളത്ത്
ചടുല തെയ്യത്താളം
ആനന്ദ നിർവൃതിയുടെ നിശ്ചല പരമകാഷ്ഠ
ഒരു മൃദു മയക്കം
വിദൂരത്തു നിന്നടുക്കും ഘോഷയാത്ര

ഈ തായമ്പകയിൽ നാം യാത്രയിലാണ്,
യാത്രികരാണ്
ആരോഹണ അവരോഹണങ്ങളിൽ
നമ്മെ ലയിപ്പിച്ച്
സഞ്ചരിപ്പിച്ച്
അയത്നലളിത പുഞ്ചിരിയോടെ
കിരീടമഴിച്ചു വെയ്ക്കുംപോലെ
ഒഴിയുന്നു…
–സന്തോഷ്‌ കുമാർ കാനാ
(ശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ തായമ്പക കേട്ട അനുഭവം—- കരിവെള്ളൂർ ശ്രീ കോട്ടൂർ മഹാവിഷ്ണു ക്ഷേത്രം, 2014)