പല തവണ മായ്ച്ചു വരച്ചിട്ടും വരയ്ക്കാൻ കഴിയാതെ പോയ ചില ചിത്രങ്ങൾ;
എത്ര ആവർത്തിച്ചു ശ്രമിച്ചിട്ടും മനസ്സിലാക്കാൻ കഴിയാത്ത ചില ദൃഢവിശ്വാസങ്ങൾ;
എത്ര മായ്ച്ചാലും മായാത്ത കറകൾ;
എങ്ങിനെ ശ്രമിച്ചിട്ടും ആവർത്തിക്കുന്ന വിപരീത സാഹചര്യങ്ങൾ;
എത്ര വേദനിച്ചാലും പിന്നെയും കൈനീട്ടുന്ന ദുർബലതകൾ;
എങ്ങിനെ, എത്ര തവണ സ്നേഹത്തോടെ ഉയിർത്തെഴുന്നേറ്റാലും വീണ്ടും കുരിശിൽ തറക്കുന്ന സ്നേഹിതർ!!
-സന്തോഷ്‌ കുമാർ കാനാ